ജാലകം

2012, ജനുവരി 2, തിങ്കളാഴ്‌ച

യേശുവിന്‍ ദാസന്‍

ഈ ഗാനം ഗാനഗന്ധർവൻ Padmasri Dr. K.J. Yesudas  പാടണമെന്ന് ആഗ്രഹിച്ച് എഴുതിയതാണ്. പക്ഷേ ... അതു യാഥാർത്ഥ്യമാവുകയെന്നത് നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം വളരെ വളരെ അപ്പുറത്താണ്. എങ്കിലും ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ? അദ്ദേഹം ഇതെങ്ങാൻ കാണാനിടയായാലോ?

യേശുവിന്‍ ദാസന്‍ ഞാന്‍
ഞാനെത്ര സൌഭാഗ്യവാന്‍
ഈശനവനെന്നും തുണയാകുമിന്നെന്റെ
ആശകളെല്ലാം നിറവേറിടും

പുല്‍ക്കൂടു പൂന്തോട്ടിലാക്കിയവന്‍
വിണ്ണിലെ രാജകുമാരന്‍
ഭോഗങ്ങളെല്ലാം വെടിഞ്ഞവന്‍ ലോകര്‍ക്കു
ലളിത്യമെന്തെന്നരുളി

ഊഴിയില്‍ വന്നു പിറന്ന ദേവന്‍
ഏഴകളെ പോറ്റാന്‍ വന്ന നാഥന്‍
പാപികള്‍ക്കായ്` സ്വയം പ്രാണനും നല്കിയോന്‍
ത്യാഗത്തിന്‍ പാഠം രചിച്ചു  


അന്ധന്നു ദിവ്യപ്രകാശമായി
മൂകന്നു ശബ്ദപ്രദായകനായ്
രോഗികൾക്കാശ്വാസമേകുന്ന ദിവ്യനാം
ലോകത്തിൻ രക്ഷകനീശോ


 

1 അഭിപ്രായം:

  1. അനുഗൃഹീത ഗായകൻ ശ്രീ ജയ്സൺ ഈ പാട്ടിൻറെ ട്രാക്ക് പാടിയിരിക്കുന്നു. കേൾക്കാൻ താത്പര്യമുള്ളവർ ഒരു മെയിൽ അയയ്ക്കൂ -
    yesugeethangal@gmail.com

    മറുപടിഇല്ലാതാക്കൂ